supreme-court

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ കെട്ടിടത്തിന് സമീപം അൻപതുവയസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം നടന്നത്.

നോയിഡയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന രാജ്‌ബാബു ഗുപ്തയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പൊള്ളലുകളോടെ ഇയാളെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ നിന്ന് ഇയാൾക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചിരുന്നില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇതാണോ ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.