modi

അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന് സമീപം പുതിയ റെസ്റ്റ് ഹൗസിന്റെ (സർക്ക്യൂട്ട് ഹൗസ്) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. 30 കോടി മുതൽമുടക്കിലാണ് റെസ്റ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള റെസ്റ്റ് ഹൗസിൽ വി.ഐ.പി, ഡീലക്സ് മുറികൾ, കോൺഫറൻസ് മുറികൾ, ഓഡിറ്റോറിയം എന്നിവയടക്കമുള്ളവയുണ്ട്.