
പിന്നണി ഗാന രംഗത്തേക്ക് നടി ഗായത്രി സുരേഷ്. സർഷിക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സൈക്കോ ചിത്രത്തിലാണ് ഗായത്രി സുരേഷ് ജാസി ഗിഫ്ടിനൊപ്പം ഗാനം ആലപിച്ചത്. സാനന്ദ് ജോർജ് ഗ്രേസ് സംഗീതം സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്. അടുത്ത ആഴ്ച ഗാനം പുറത്തിറങ്ങും.ഗായത്രി സുരേഷാണ് എസ്കേപ്പിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശ്രീവിദ്യ മുല്ലശേരി, അരുൺ കുമാർ സന്തോഷ് കീഴാറ്റൂർ, നന്ദൻ ഉണ്ണി, വിനോദ് കോവൂർ, ഷാജു ശ്രീധർ, ദിനേശ് പണിക്കർ എന്നിവരാണ് മറ്റു താരങ്ങൾ. മുഖംമൂടി അണിഞ്ഞ സൈക്കോ ആണ് എസ്കേപ്പിന്റെ പ്രധാന ആകർഷണീയത. മലയാളത്തിൽ ഇത്തരം ഒരു ചിത്രം ആദ്യമാണ്.ചിത്രത്തിന്റെ
തിരക്കഥ നിർവഹിച്ചതും സംവിധായകനായ സർഷിക് റോഷനാണ്. എസ് ആർ ബിഗ് സ്‌ക്രീൻ എന്റർടൈൻമെന്റ് ആണ് നിർമ്മാണം.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സജീഷ് രാജാണ് ദൃശ്യാവിഷ്കാരം നിർവഹിക്കുന്നത്. എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ. പി ആർ ഒ : പ്രതീഷ് ശേഖർ