aparna-yadav

ലക്നൗ: കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന അപർണ ബിഷ്ത് യാദവ് ലക്നൗവിലെ വീട്ടിലെത്തി ഭർത്തൃപിതാവും സമാജ്‌വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ അനുഗ്രഹം തേടി. മുലായത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം അപർണ ട്വീറ്റ് ചെയ്തിട്ടുണ്ട്. മുലായം തലയിൽ കൈവച്ച് മരുമകളെ അനുഗ്രഹിക്കുന്നുമുണ്ട്. മുലായത്തിന്റെ ഇളയ മരുമകളാണ് അപർണ. കഴിഞ്ഞ ബുധനാഴ്ചയാണ് അപർണ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.