modi

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് ഓരോ രാജ്യങ്ങളിലെയും മുതിർന്ന പൗരന്മാരിൽ നടത്തിയ സർവേയിലൂടെയാണ് മോദിയെ തിരഞ്ഞെടുത്തത്. 13 ലോകനേതാക്കളുടെ പട്ടികയിൽ 71 ശതമാനം വോട്ടുനേടിയാണ് മോദി ഒന്നാമതെത്തിയത്. ഏറ്റവും കുറഞ്ഞ പ്രതികൂല വോട്ടും മോദിക്കാണ്. 21 ശതമാനമാണ് മോദിക്ക് ലഭിച്ച പ്രതികൂല വോട്ട്. പട്ടികയിൽ മോദിക്ക് പിന്നിലുള്ള ലോകനേതാക്കളും അവർക്ക് ലഭിച്ച ജനപ്രീതി വോട്ടും ചുവടെ;

 ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ( മെക്സിക്കോ- 66 %

 മരിയോ ഡ്രാഗി ( ഇറ്റലി ) - 60 %

 ഫ്യൂമിയോ കിഷിദ ( ജപ്പാൻ ) - 48 %

 ഒലാഫ് ഷോൾസ് (ജർമ്മനി ) - 44 %

 ജോ ബൈഡൻ ( യു.എസ് ) - 43 %

 ജസ്റ്റിൻ ട്രൂഡോ ( കാനഡ ) - 43 %

 സ്കോട്ട് മോറിസൺ ( ഓസ്ട്രേലിയ ) - 41 %

 പെഡ്രോ സാഞ്ചസ് ( സ്പെയ്‌ൻ ) - 40 %

 മൂൺ ജേ ഇൻ ( ദക്ഷിണ കൊറിയ ) - 38 %

 ജെയ്ർ ബൊൽസൊനാരോ ( ബ്രസീൽ ) - 37 %

 ഇമ്മാനുവൽ മാക്രോൺ ( ഫ്രാൻസ് ) - 34 %

 ബോറിസ് ജോൺസൺ ( യു.കെ ) - 26 %