
അമൃത്സർ: അബുദാബിയിൽ ജനുവരി 17ന് നടന്ന ഹൂതി ആക്രമണത്തിൽ മരിച്ച പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങൾ വിമാനമാർഗ്ഗം അമൃത്സറിലെത്തിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് യു.എ.ഇ സർക്കാരും അഡ്‌നോക് ഗ്രൂപ്പും നൽകിയ പിന്തുണയ്ക്കും പഞ്ചാബ് സർക്കാർ നൽകിയ സഹായങ്ങൾക്കും യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നന്ദി അറിയിച്ചു.ആക്രമണത്തിൽ രണ്ട് പഞ്ചാബ് സ്വദേശികളും ഒരു പാക് പൗരനുമാണ് മരിച്ചത്. പരിക്കേറ്റ ആറ് പേരിൽ രണ്ട് ഇന്ത്യക്കാരുണ്ട്.