cricket

പാളിൽ നടന്ന രണ്ടാം ഏകദിനത്തിലും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

പാ​ൾ​ ​:​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യ്ക്ക് ​പി​ന്നാ​ലെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യും​ ​ഇ​ന്ത്യ​ ​കൈ​വി​ട്ടു.​ ​ഇ​ന്ന​ലെ​ ​പാ​ളി​ലെ​ ​ബാ​ള​ണ്ട് ​പാ​ർ​ക്കി​ൽ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​ഏ​ക​ദി​ന​ത്തി​ൽ​ ​ഏ​ഴു​വി​ക്ക​റ്റി​ന് ​ഇ​ന്ത്യ​യെ​ ​കീ​ഴ​ട​ക്കി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​മൂ​ന്ന് ​മ​ത്സ​ര​പ​ര​മ്പ​ര​യി​ൽ​ 2​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.
ഇ​ന്ന​ലെ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​ന​ൽ​കി​യ​ 288​ ​റ​ൺ​സി​ന്റെ​ ​ല​ക്ഷ്യം​ ​ഏഴുവി​ക്ക​റ്റു​ക​ളും​ ​ 11 പ​ന്തു​ക​ളും​ ​ബാ​ക്കി​നി​റു​ത്തി​യാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​മ​റി​ക​ട​ന്ന​ത്.​ ​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ത്ത​ ​ഇ​ന്ത്യ​ആ​റു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ലാ​ണ് 287​ ​റ​ൺ​സെ​ടു​ത്ത​ത്.​ ​റി​ഷ​ഭ് ​പ​ന്തും​ ​(85​)​​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​(55​)​ ​നേ​ടി​യ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ളാ​യി​രു​ന്നു​ ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ക​രു​ത്ത്.​ ​ മ​ലാ​ൻ​ ​(91),​ ​ ഡി​ ​കോ​ക്ക്(78​),​ ​ബൗ​മ​(35​),റാസി​(37*) ,മാർക്രം (37*)​ ​എ​ന്നി​വ​രു​ടെ​ ​തി​രി​ച്ച​ടി​യി​ലാ​ണ് ​ഇ​ന്ത്യ​ ​തോ​റ്റു​പോ​യ​ത്.
ഇ​ന്ത്യ​യ്ക്ക് ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​ശി​ഖ​ർ​ ​ധ​വാ​നും​(29​)​ ​ചേ​ർ​ന്ന് 11.4​ ​ഓ​വ​റി​ൽ​ 63​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്ത് ​മാ​ന്യ​മാ​യ​ ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ധ​വാ​നെ​ ​മാ​ർ​ക്രം​ ​പു​റ​ത്താ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​ ​ഇ​റ​ങ്ങി​യ​ ​മു​ൻ​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​അ​ഞ്ചു​പ​ന്തു​ക​ൾ​ ​നേ​രി​ട്ട് ​റ​ൺ​സൊ​ന്നും​ ​നേ​ടാ​നാ​കാ​തെ​ ​മ​ട​ങ്ങി​യ​ത് ​ഇ​ന്ത്യ​യ്ക്ക് ​തി​രി​ച്ച​ടി​യാ​യി.​കേ​ശ​വ് ​മ​ഹാ​രാ​ജി​ന്റെ​ ​പ​ന്തി​ൽ​ ​ടെം​പ​ ​ബൗ​മ​യ്ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​യാ​ണ് ​വി​രാ​ട് ​പു​റ​ത്താ​യ​ത്.​ ​തു​ട​ർ​ന്ന് ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​റി​ഷ​ഭ് ​പ​ന്തും​ ​ചേ​ർ​ന്ന് ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 115​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ​ ​ഇ​ന്ത്യ​യ്ക്ക് 300​ന​പ്പു​റ​ത്തേ​ക്ക് ​പോ​കാ​മെ​ന്ന് ​ക​രു​തി​യെ​ങ്കി​ലും​ ​തെ​റ്റി.
ക​രി​യ​റി​ലെ​ ​പ​ത്താ​മ​ത്തെ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​രാ​ഹു​ലി​നെ​ 32​-ാം​ ​ഓ​വ​റി​ൽ​ ​മ​ഗാ​ല​യാ​ണ് ​മ​ട​ക്കി​ ​അ​യ​ച്ച​ത്.79​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ഇ​ന്ത്യ​ൻ​ ​നാ​യ​ക​ൻ​ ​നാ​ലു​ബൗ​ണ്ട​റി​ക​ൾ​ ​പാ​യി​ച്ചി​രു​ന്നു.​ 71​ ​പ​ന്തു​ക​ളി​ൽ​ 10​ ​ഫോ​റു​ക​ളും​ ​ര​ണ്ട് ​സി​ക്സു​മ​ട​ക്കം​ 85​ ​റ​ൺ​സ് ​നേ​ടി​യി​രു​ന്ന​ ​റി​ഷ​ഭ് ​പ​ന്തും​ ​കൂ​ടാ​രം​ ​ക​യ​റി​യ​താ​ണ് ​ഇ​ന്ത്യ​ൻ​ ​സ്കോ​റിം​ഗി​നെ​ ​ത​ള​ർ​ത്തി​യ​ത്.​ ​ത​ന്റെ​ ​ഏ​ക​ദി​ന​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ്കോ​ർ​ ​നേ​ടി​യി​രു​ന്ന​ ​റി​ഷ​ഭി​നെ​ ​ത​ബാ​രേ​സ് ​ഷം​സി​ ​മാ​ർ​ക്ര​മി​ന്റെ​ ​ക​യ്യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​ ​തു​ട​ർ​ന്ന് ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​ശാ​ർ​ദ്ദൂ​ൽ​ ​താ​ക്കൂ​റും​ ​(40​നോ​ട്ടൗ​ട്ട്)​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​രും​ ​(22​)​ ​ര​വി​ച​ന്ദ്ര​ൻ​ ​അ​ശ്വി​നും​ ​(25​നോ​ട്ടൗ​ട്ട്)​ ​ചേ​ർ​ന്നാ​ണ് 287​ലെ​ത്തി​ച്ച​ത്.
ആ​തി​ഥേ​യ​ർ​ക്ക് ​ആ​ദ്യ​ ​വി​ക്ക​റ്റ് ​ന​ഷ്ട​മാ​യ​ത് 22​-ാം​ ​ഓ​വ​റി​ലാ​ണ്.​ 66​ ​പ​ന്തു​ക​ളി​ൽ​ ​ഏ​ഴു​ഫോ​റും​ ​മൂ​ന്ന് ​സി​ക്സു​മ​ട​ക്കം​ 78​ ​റ​ൺ​സ​ടി​ച്ച​ ​ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്ക് ​താ​ക്കൂ​റി​ന്റെ​ ​പ​ന്തി​ൽ​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ങ്ങു​ക​യാ​യി​രു​ന്നു.​ ​ജാനേമൻ മലാനൊപ്പം 132 റൺസ് ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത ശേഷമാണ് ഡികോക്ക് മടങ്ങിയത്.തുടർന്ന് മലാനും ബൗമയും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തത് വിജയത്തിലേക്കുള്ള വഴി തുറന്നു.35-ാം ഓവറിൽ മലാനെ ബുംറയും അടുത്ത ഓവറിൽ ബൗമയെ ചഹലും പുറത്താക്കിയെങ്കിലും എയ്ഡൻ മാർക്രമും () റാസി വാൻഡർ ഡസനും () ചേർന്ന് ലക്ഷ്യത്തിലെത്തിച്ചു.

സ്കോർ ബോർഡ്

ഇന്ത്യ 287/6

റിഷഭ് 85,രാഹുൽ 55,താക്കൂർ 40*

ദക്ഷിണാഫ്രിക്ക

മലാൻ 91,ഡി കോക്ക് 78,ബൗമ 35,മാർക്ക്രം 30,റാസി 28