ambulance

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് കൊവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ''താങ്ങായി, തണലായി പ്രസ് ക്ലബ് ' എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്ത് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജി ബുധന്നൂർ, സജിത് വഴയില, മാദ്ധ്യമപ്രവർത്തകരായ കെ.എൻ. സാനു, പി.ആർ. പ്രവീൺ എന്നിവർ നേതൃത്വം നൽകി.