covid-

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ കൊവിഡ് വ്യാപനം. 936 പേരിൽ നടത്തിയ ആന്റിജന്‍ പരിശോധനയിൽ 262 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികള്‍ക്ക് പ്രത്യേക ചികിത്സയും ഡോക്ടര്‍മാരേയും നൽകണമെന്ന് ജയില്‍ സൂപ്രണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച തടവുകാരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും. നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. ഇന്ന് രാത്രി മുതൽ പൊലീസ് പരിശോധന കർശനമാക്കും. കാറ്റഗറി തിരിച്ചുള്ള നി​യ​ന്ത്രണം നിലവിൽ വന്നതോടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ തി​ര​ക്ക്​ കു​റ​ഞ്ഞു. ചി​ല ട്രെ​യി​നു​ക​ള്‍ ജ​നു​വ​രി 27 വ​രെ റ​ദ്ദാ​ക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി കഴിഞ്ഞ ദിവസങ്ങളിലും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.