
വാഷിംഗ്ടൺ: ഒരു വർഷത്തെ ദാമ്പത്യത്തിനു ശേഷം നടിയും മോഡലുമായ പമേല ആൻഡേഴ്സൻ തന്റെ നാലാം ഭർത്താവായ ഡാൻ ഹേഹർസ്റ്റുമായി വേർപിരിയുന്നു. ഡാനുമായി നടന്നത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. നടി തന്റെ മൂന്നാം ഭർത്താവിൽ നിന്നും രണ്ടു തവണ വിവാഹമോചനം നേടിയിരുന്നു. 2020 ഡിസംബർ 25നാണ് പമേലയും ഡാനുമായുള്ള വിവാഹം നടന്നത്. അന്നു മുതൽ കാനഡയിലാണ് ഇവർ താമസിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ 'ലൂസ് വിമൻ' എന്ന ബ്രിട്ടീഷ് ടോക്ക് ഷോയിൽ ദമ്പതികൾ പങ്കെടുത്തിരുന്നു. വീഡിയോ കോളിലൂടെ നടന്ന അഭിമുഖത്തിൽ കിടക്കയിൽ കിടന്നുകൊണ്ടാണ് നവദമ്പതികൾ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
കൊവിഡ് സമയത്ത് കുടുംബവീട്ടിൽ കഴിഞ്ഞിരുന്നപ്പോഴാണ് അവിടെ ജോലിയ്ക്കെത്തിയ ഡാനിനെ പമേല കണ്ടുമുട്ടുന്നത്.ലോകം മുഴുവനും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ നല്ലവനനായ മനുഷ്യനെ ഇതിനു മുമ്പ് കണ്ടുമുട്ടിയിട്ടില്ലെന്നാണ് ഡാനിനെക്കുറിച്ച് പമേല അന്ന് പറഞ്ഞത്. ഒരു യഥാർത്ഥ മനുഷ്യനായ ഇദ്ദേഹത്തോടൊപ്പം ജീവിക്കാൻ ഭാഗ്യം ലഭിച്ചതിൽ താൻ അതീവ സന്തോഷത്തിലാണെന്നും പമേല അന്ന് പറഞ്ഞിരുന്നു.
പമേലയുടെ നാലാമത്തെ വിവാഹമായിരുന്നു ഡാനുമായി നടന്നത്. 1995ലാണ് ആദ്യമായി ഇവർ വിവാഹിതയായത്. മോട്ട്ലി ക്രൂയിലെ ഡ്രമ്മറായിരുന്ന ടോമി ലീയാണ് പമേലയുടെ ആദ്യ ഭർത്താവ്. എന്നാൽ 1998ൽ വിവാഹമോചിതരാവുകയായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. പിന്നീട് 2006ലാണ് നടി വീണ്ടും വിവാഹിതയായത്. കിഡ് റോക്കിൻ എന്നയാളായിരുന്നു രണ്ടാം ഭർത്താവായി എത്തിയത്. ഇയാളിൽ നിന്നും വിവാഹമോചനം നേടിയ ശേഷം നിർമാതാവായ റിക്ക് സോളമനെ രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. 2007ലും 2013ലുമാണ് ഇവർ സോളമനുമായുള്ള ബന്ധം പിരിഞ്ഞത്.