
മലയാള സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയും മറ്റും നടി ആരാധകരെ അറിയിക്കാറുണ്ട്. ഇന്ന് ഭാവനയുടെ അഞ്ചാം വിവാഹ വാർഷികമാണ്.
കന്നട നടനും നിർമാതാവുമായ നായക് നവീനാണ് ഭാവനയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം ഭർത്താവിനൊപ്പം ബംഗളൂരുവിലാണ് നടിയുടെ താമസം. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രസകരമായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരമിപ്പോൾ.
'ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം നിങ്ങളെ അനുവദിക്കുന്നു! എന്റേത്' എന്നാണ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചിരിക്കുന്നത്. താരദമ്പതികൾക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.