priyanka-chopra

തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷവാർത്ത പുറത്തുവിട്ട് ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുവരും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയത്.

തങ്ങൾ വാടകഗർഭത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയെന്നും തങ്ങളുടെ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ ഏവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും സമൂഹമാദ്ധ്യമത്തിൽ അഭ്യർത്ഥിച്ചു.

View this post on Instagram

A post shared by Priyanka (@priyankachopra)

View this post on Instagram

A post shared by Nick Jonas (@nickjonas)

പോസ്റ്റിന് പിന്നാലെ നിരവധി സെലിബ്രിറ്റികൾ ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. കത്രീന കൈഫ്, ലാറാ ദത്ത, ഫർഹാൻ അക്തർ തുടങ്ങിയ താരങ്ങളും ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു. ജൊനാസ് സഹോദരങ്ങളും ഹൃദയത്തിന്റെ സ്മൈലി അയച്ച് സ്നേഹം അറിയിച്ചിരുന്നു.

2018 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. പ്രശസ്ത ഡിസൈനറായ റാൽഫ് ലോറനെ പ്രതിനിധീകരിച്ച് 2017ലെ മെറ്റ് ഗാലയെന്ന ഫാഷൻ ഇവന്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ നിക്ക് ജൊനാസ് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു.