reliance-jio

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തെ (2021-22) മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ 37.9 ശതമാനം വളർച്ചയോടെ 20,539 കോടി രൂപയുടെ ലാഭം നേടി. 57 ശതമാനം വർദ്ധിച്ച് 1.85 ലക്ഷം കോടി രൂപയാണ് സംയോജിതവരുമാനം.

ജിയോയ്ക്ക് ലാഭം ₹3,795 കോടി

റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസിന്റെ ലാഭം 8.9 ശതമാനം ഉയർന്ന് 3,795 കോടി രൂപയായി. 5.7 ശതമാനം വർദ്ധിച്ച് 20,597 കോടി രൂപയാണ് പ്രവർത്തന വരുമാനം.

 42.1 കോടി വരിക്കാരാണ് റിലയൻസ് ജിയോയ്ക്കുള്ളത്.

 ഡിസംബർപാദത്തിലെ പുതിയ വരിക്കാർ 1.02 കോടി.

 ശരാശരി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 151.6 രൂപ.

റീട്ടെയിലിന് ₹2,259 കോടി

റിലയൻസ് റീട്ടെയിലിന്റെ ലാഭം 2,259 കോടി രൂപ; വർദ്ധന 23.4 ശതമാനം. വരുമാനം 53.4 ശതമാനം ഉയർന്ന് 50,654 കോടി രൂപ.

₹13,530 കോടി

റിലയൻസിന്റെ മുഖ്യ വിഭാഗമായ ഒായിൽ-ടു-കെമിക്കലിൽ (ഒ2സി) നിന്നുള്ള പ്രവർത്തനലാഭം 13,530 കോടി രൂപ; വർദ്ധന 39 ശതമാനം.

₹2.44 ലക്ഷം കോടി

ഡിസംബർ 31പ്രകാരം റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൊത്തം കടബാദ്ധ്യത.

5ജി 1000 നഗരങ്ങളിൽ

ഇന്ത്യയിൽ 1,000 നഗരങ്ങളിൽ 5ജി സേവനം നൽകാനുള്ള ഒരുക്കത്തിലേക്ക് റിലയൻസ് ജിയോ കടന്നു. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി 5ജി സേവനം ലഭ്യമാക്കുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 5ജി സ്‌പെക്‌ട്രം ലേലം നടത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ.