മുംബയ്: കൊവിഡ് ബാധിച്ച് മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലോകപ്രശസ്ത ഗായിക ലതാ മങ്കേഷ്കർ ഐ.സി.യുവിൽ തുടരുകയാണെന്ന് അവരുടെ വക്താവ് അറിയിച്ചു. ഗായികയെക്കുറിച്ചു തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ലതയുടെ വക്താവ് ആവശ്യപ്പെട്ടു.
ഡോ. പ്രതിത് സംദാനിയുടെയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സയെന്നും വക്താവ് കൂട്ടിച്ചേർത്തു.