sureshgopi

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി നായകൻ. സുരേഷ് ഗോപിയും ജിബു ജേക്കബും നായകനും സംവിധായകനും ഒന്നിക്കുന്നത് ആദ്യമാണ്. നവാഗതനായ തിരക്കഥാകൃത്തിന്റെ രചനയിലാണ് സുരേഷ് ഗോപി. ജിബു ജേക്കബ് ചിത്രം ഒരുങ്ങുന്നത്. രാമരാവണൻ, രാഷ്ട്രം എന്നീ സുരേഷ് ഗോപി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ജിബു ജേക്കബ് മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷത്തിൽ എത്തിയ എല്ലാം ശരിയാകും ആണ് ജിബു ജേക്കബ് അവസാനം സംവിധാനം ചെയ്ത ചിത്രം. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ജോണി ആന്റണി, കോട്ടയം രമേശ്, കലാഭവൻ ഷാജോൺ, ബാലു വർഗീസ്, കിച്ചു ടെല്ലസ് എന്നിവരായിരുന്നു മറ്റു താരങ്ങൾ.