
പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക് ജോനസിനും കുഞ്ഞ് ജനിച്ചു. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. ജീവിതത്തിൽ കുഞ്ഞതിഥി എത്തിയതിന്റെ ആഹ്ളാദത്തിലാണ് ഇരുവരും. കുഞ്ഞിനെ സ്വീകരിച്ച വിവരം സമൂഹമാദ്ധ്യമത്തിലൂടെ ഇരുവരും ആരാധകരെ അറിയിച്ചു. 2018ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനസും വിവാഹിതരാവുന്നത്. ആറുമാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.ദി മെട്രിക്സ് റിസറക്ഷനാണ് പ്രിയങ്കയുടേതായി അവസാനം റിലീസ് ചെയ്ത ബോളിവുഡ് ചിത്രം. സിറ്റാഡൽ സീരിസാണ് ഇനി റിലീസിന് ഉള്ളത്. ആമസോൺ പ്രൈമിലാണ് റിലീസ്.