fd

ശരത് അപ്പാനി, മീനാക്ഷി ദിനേശ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത മിഷൻ 3 ഫെബ്രുവരി 3ന് നീ സ്ട്രീം ഒ.ടി.ടിയിൽ റിലീസ് ചെയ്യും. കൊവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയായ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുകയും പ്രത്യേക സാഹചര്യത്തിൽ പിൻവലിക്കുകയുമാണ് ഉണ്ടായത്. റോഡ് ത്രില്ലർ ചിത്രമായ മിഷൻ സിയിൽ കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. എം. സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ച ചിത്രത്തിന് സുശാന്ത് ശ്രീനി ഛായാഗ്രഹണം നിർവഹിച്ചു. ഗാനങ്ങൾ സുനിൽ ജി. ചെറുകടവ്, സംഗീതം: ഹണി, പാർത്ഥസാരഥി, പി. ആർ.ഒ എം.എസ്. ദിനേശ്.