us

വാഷിംഗ്ടൺ : എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ കമ്പനികളുടെ കീഴിലുള്ള 44 ചൈനീസ് യാത്രാ വിമാനങ്ങൾ താത്കാലികമായി നിറുത്തിവച്ച് അമേരിക്ക. കൊവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണം. ജനുവരി 30നും മാർച്ച് 29നും ഇടയിൽ യു.എസിൽ നിന്ന് ചൈനയിലേക്ക് പോകേണ്ട വിമാനങ്ങൾക്കാണ് വിലക്ക്. യു.എസിൽ നിന്ന് ചൈനയിലെത്തിയ യാത്രക്കാർക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് യു.എസിന്റെ അമേരിക്കൻ, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് വിമാനങ്ങൾ ചൈന നേരത്തെ നിറുത്തലാക്കിയിരുന്നു.