
തിരുവനന്തപുരം: ആർ.എസ്.പി നേതാവും എം.പിയുമാ എൻ.കെ പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യ ഡോ: ഗീത, മകൻ കാർത്തിക് എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. മൂന്നു പേർക്കും ഇത് മൂന്നാം തവണയാണ് കൊവിഡ് രോഗം ബാധിക്കുന്നത്.
കഴിഞ്ഞ ദിവസം മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എൻ.കെ. പ്രേമചന്ദ്രനും ഭാര്യ ഗീതയും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എം.പിയുടെ ഓഫീസ് താത്‌കാലികമായി അടച്ചിട്ടുണ്ട്. എല്ലാവരും വീട്ടിൽ ചികിത്സയിലാണ്.