rio-carnival

സാവോ പോളോ : ബ്രസീലിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ റിയോ ഡി ജനീറോയിൽ നടക്കാറുള്ള പ്രസിദ്ധമായ കാർണിവൽ ഫെസ്‌റ്റിവൽ മാറ്റിവച്ചു. ഫെബ്രുവരി അവസാന ആഴ്ച നടത്താനിരുന്ന കാർണിവൽ ഏപ്രിൽ അവസാനത്തേക്കാണ് മാറ്റിവച്ചത്. റിയോയിലേക്ക് ആയിരക്കണക്കിന് പേരെ ആകർഷിക്കുന്ന ഒന്നാണ് കാർണിവൽ. ദശലക്ഷക്കണക്കിന് പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർണിവൽ പാർട്ടികളും സാംബാ പരേഡുകളും ടെലിവിഷനിൽ കാണാറുണ്ട്.