
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി-20 മത്സരത്തിന്റെ വേദിമാറ്റി. ബി.സി.സി.ഐ ഇന്നലെ പുറത്തുവിട്ട പുതിയ മത്സരക്രമം അനുസരിച്ച് ഇന്ത്യ-വിൻഡീസ് ട്വന്റി-20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും കൊൽക്കത്തയിൽ വച്ച് നടത്തും. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും അഹമ്മദാബാദിലാണ് നടക്കുക.