national-service-scheme

തിരുവനന്തപുരം : കൊവിഡ് മുന്നാം തരംഗത്തിൽ സംസ്ഥാനത്തെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളും, വോളണ്ടിയമാരും പ്രോഗ്രാം ഓഫീസർമാരും സജീവമായി ഇടപെടണമെന്ന് സംസ്ഥാന എൻ.എൻ.എസ് ഓഫീസർ ഡോ.അൻസർ. ആർ.എൻ അറിയിച്ചു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും ബോധവത്കരണ കാമ്പൈയിനുകൾ സംഘടിപ്പിക്കാനും മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളും ഗ്രാമങ്ങളിൽ എത്തിക്കുന്നതിനും ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.