
തളിപറമ്പ്: സ്‌കൂട്ടറില്‍ മദ്യം കടത്തിയതിന് റിട്ടയേഡ് എസ് ഐയേയും സഹായിയേയും തളിപറമ്പ് എക്സൈസ് പിടികൂടി. ചുഴലി സ്വദേശിയും റിട്ടയേഡ് എസ് ഐയുമായ ഉണ്ണികൃഷ്ണന്‍, ചുഴലി മൊട്ടക്കേപ്പീടികയിൽ നാരായണന്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലകപ്പെട്ടത്.
സ്കൂട്ടറിൽ മദ്യം കടത്തുമ്പോഴായിരുന്നു ഇവരെ പിടികൂടിയത്. 24 കുപ്പി വിദേശ മദ്യമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ ബാവുപ്പറമ്പ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈജു കെ വി, വിനീത് പി ആര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. അബ്കാരി നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്