പ്രിയപ്പെട്ടവരുടെ വിവാഹത്തിനോ മറ്റ് ആഘോഷങ്ങൾക്കോ പോകുമ്പോൾ അവിടെ തിളങ്ങി നിൽക്കാൻ ആഗ്രഹമില്ലാത്തവരായിട്ട് ആരാണുള്ളത്. ആഘോഷങ്ങൾ വരുമ്പോഴേക്ക് മുഖവും മുടിയുമൊക്കെ മിനുക്കാൻ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണ് മിക്കവരും. ജോലി തിരക്കും മറ്റും കൊണ്ട് ബ്യൂട്ടിപാർലറിൽ പോകാൻ സമയം കിട്ടാത്തവരുമുണ്ട്.

പോക്കറ്റ് കാലിയാകാതെ, വീട്ടിലിരുന്നുകൊണ്ട് തന്നെ സുന്ദരിമാരാകാം. മുട്ട, പഴം, അരിപ്പൊടി എന്നിവ ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കാം. അതെങ്ങനെയാണെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു. വീഡിയോ കാണാം...