film

ഉണ്ണിമുകുന്ദനെയും അപർണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ചെറുതോണിയിൽ പുനരാരംഭിച്ചു.
ഉണ്ണിയും അപർണയും ആദ്യമാണ് ഒന്നിക്കുന്നത്. മാലപാർവതി, ജൂഡ് അന്തോണി, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.'ലൂക്ക'യ്ക്ക് ശേഷം അരുൺ ബോസും മൃദുൽ ജോർജും ചേർന്ന് തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് സംവിധായകൻ സലിം അഹമ്മദാണ്.ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും.

ഡിസംബറിൽ എറണാകുളത്ത് ആരംഭിച്ച ഷൂട്ടിംഗ് രണ്ട് ദിവസത്തിനുശേഷം ചെറുതോണിയിലേക്ക് ഷിഫ്ട് ചെയ്തെങ്കിലും ഇടയ്ക്ക് നിറുത്തിവച്ചു. മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം ഉണ്ണിമുകുന്ദൻ നായകനായി അഭിനയിച്ച മേപ്പടിയാൻ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഉണ്ണിമുകുന്ദൻ ആദ്യമായി നിർമാതാകുന്ന ചിത്രം കൂടിയാണ്. അഞ്ജു കര്യനാണ് ചിത്രത്തിലെ നായിക.