p-v-sindhu

ന്യൂഡൽഹി: രണ്ടാം വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി രണ്ട് തവണ ഒളിംപിക്സ് മെഡൽ ജേതാവായ പി വി സിന്ധു. 2022ലെ സെയിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിലാണ് സിന്ധു ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. എതിരാളിയായ മാളവിക ബൻസോദിനെ 21- 13,21- 16 എന്ന വമ്പൻ സ്കോറിനാണ് സിന്ധു വീഴ്ത്തിയത്.

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിന്ധു ബി ഡബ്ള്യൂ എഫ് ടൈറ്റിൽ തിരിച്ച് പിടിക്കുന്നത്. ലോക ഏഴാം നമ്പർ താരമായ സിന്ധുവിന് ലോക 84ാം നമ്പർ താരമായ മാളവികയെ വീഴ്ത്താൻ വെറും 35 മിനിട്ട് മാത്രമാണ് വേണ്ടിവന്നത്. 2017ലാണ് സിന്ധു അവസാനമായി സെയിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ കിരീടം നേടുന്നത്.

Sindhu Wins her 2nd #SyedModi2022 BWF #Super300Title 🏆@Pvsindhu1 defeats compatriot #MalvikaBansod (21-13, 21-16) in the final to win the #SyedModiInternational2022 Women's Singles Title

Many Congratulations 👏 👏 #IndianSports#IndiaontheRise #badminton pic.twitter.com/IvUCPEOnxX

— SAI Media (@Media_SAI) January 23, 2022