
ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജാക്സൺ ബസാർ യൂത്ത് എന്ന് പേരിട്ടു. ലുക്മാൻ, മാത്യു, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. ക്രോസ്‌ബോർഡർ ക്യാമറയുടെ ബാനറിൽ സംവിധായകൻ സഖറിയ നിർമിക്കുന്ന ചിത്രത്തിന് ഉസ്മാൻ മാറാത്ത് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം: ദീപക് ഡി. മേനോൻ, ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, പി.ബി. അനീഷ്, ഗാനങ്ങൾ: അൻവർ അലി, സുഹൈൽ കോഴ, ഷറഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ മൻസൂർ റാഷിദ്.പി.ആർ.ഒ: എ.എസ്. ദിനേശ്.