budget

 കോർപ്പറേറ്റ്, വ്യക്തിഗത ആദായ നികുതികൾ കുറയ്ക്കണം.

 നികുതിയിളവ് ലഭിച്ചാൽ ആഭ്യന്തര ഉപഭോഗം ഉയരും.

ന്യൂഡൽഹി: കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനും നിക്ഷേപപ്രവർത്തനങ്ങൾ ഊർജിതമാക്കാനും ബഡ്‌ജറ്റിലൂടെ കേന്ദ്രം നികുതിയിളവുകൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് നിക്ഷേപകലോകവും ഇന്ത്യൻ കമ്പനികളുടെ സി.ഇ.ഒമാരും അഭിപ്രായപ്പെട്ടു.

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനായി ആനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രസർക്കാരിന്റെ പ്രൊഡക്‌ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്‌സ് (പി.എൽ.ഐ) സ്കീം സമ്പദ്‌വളർച്ചയ്ക്ക് കരുത്താകും. എന്നാൽ, മൂലധന നിക്ഷേപവും ഉപഭോക്തൃ വാങ്ങൽശേഷിയും ഉയർത്താൻ നികുതിയിളവ് ആവശ്യമാണെന്ന് സി.ഇ.ഒമാർ ചൂണ്ടിക്കാട്ടി. 2021ൽ പുതിയ പദ്ധതികളും മൂലധനനിക്ഷേപവും കുറഞ്ഞത് സമ്പദ്‌രംഗത്ത് തളർച്ച നിലനിൽക്കുന്നതിന്റെ തെളിവാണ്.

2019-20ൽ രണ്ടുലക്ഷം കോടി രൂപ ബാങ്ക് വായ്‌പയോടെ 320 പുതിയ നിക്ഷേപപദ്ധതികൾ രാജ്യത്ത് ആരംഭിച്ചിരുന്നു. 2020-21ൽ ബാങ്ക് വായ്‌പകൾ 75,558 കോടി രൂപയിലേക്കും പുതിയ പദ്ധതികൾ 220ലേക്കും ഇടിഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്ന മികച്ച വളർച്ചാട്രെൻഡാണ് കൊവിഡിൽ നഷ്‌ടമായത്. 2017-18ൽ പുതിയ പദ്ധതികൾ 485 എണ്ണമായിരുന്നു; നിക്ഷേപം 1.72 ലക്ഷം കോടി രൂപ. 2018-19ൽ പദ്ധതികൾ 409, നിക്ഷേപം 1.76 ലക്ഷം കോടി രൂപ.

2022-23ലേക്കായി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിലൂടെ കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവയിൽ ഇളവ് നൽകി ആഭ്യന്തര ഉപഭോഗം ഉയർത്താൻ കേന്ദ്രം തയ്യാറാകണം. ജി.എസ്.ടി വരുമാനക്കുറവുള്ള സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് തുടരുകയോ മറ്റ് ആനുകൂല്യങ്ങൾ നൽകുകയോ വേണമെന്നും സി.ഇ.ഒമാർ ആവശ്യപ്പെട്ടു.

സാമ്പത്തിക സർവേ

ഇക്കുറി ഒറ്റപ്പതിപ്പ്

മു​ഖ്യ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​ദേ​ഷ്‌​ടാ​വി​ന്റെ​ ​(​സി.​ഇ.​എ​)​ ​അ​സാ​ന്നി​ദ്ധ്യ​മു​ള്ള​തി​നാ​ൽ​ ​ഇ​ക്കു​റി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സാ​മ്പ​ത്തി​ക​ ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ട് ​പാ​ർ​ല​മെ​ന്റി​ൽ​ ​ഒ​റ്റ​പ്പ​തി​പ്പാ​യി​ ​അ​വ​ത​രി​പ്പി​ച്ചേ​ക്കും.​ ​ബ​ഡ്‌​ജ​റ്റ് ​ദി​ന​ത്തി​ന്റെ​ ​ത​ലേ​ന്നാ​ണ് ​പാ​ർ​ല​മെ​ന്റി​ൽ​ ​റി​പ്പോ​ർ​ട്ട് ​വ​യ്ക്കു​ന്ന​ത്.​ ​സാ​ധാ​ര​ണ​ ​ര​ണ്ട് ​പ​തി​പ്പു​ക​ൾ​ ​ഉ​ണ്ടാ​കാ​റു​ണ്ട്.
സി.​ഇ.​എ​ ​ആ​യി​രു​ന്ന​ ​കെ.​വി.​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​മൂ​ന്നു​വ​ർ​ഷ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഡി​സം​ബ​ർ​ ​ആ​റി​ന് ​പ​ദ​വി​യൊ​ഴി​ഞ്ഞി​രു​ന്നു.​ ​പ​ക​ര​ക്കാ​ര​നെ​ ​നി​യ​മി​ച്ചി​ട്ടി​ല്ല.​ ​സി.​ഇ.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​സാ​ധാ​ര​ണ​ ​സാ​മ്പ​ത്തി​ക​ ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ഇ​ക്കു​റി​ ​ആ​ ​പ​ദ​വി​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഇ​ക്ക​ണോ​മി​ക് ​അ​ഡ്വൈ​സ​റാ​ണ് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.
സമ്പദ്‌വ്യവസ്ഥയുടെ കഴിഞ്ഞ ഒരു വർഷ ക്കാലത്തെ പ്രകടനത്തിന്റെ റിപ്പോർട്ടും അടുത്ത സമ്പദ്‌വർഷത്തേക്കുള്ള ബഡ്‌ജറ്റിന്റെ ദിശാസൂചികയുമാണ് സാമ്പത്തിക സർവേ റിപ്പോർട്ട്.

വളർച്ചാപ്രതീക്ഷ 9%

2022-23ൽ ഇന്ത്യ ഒമ്പത് ശതമാനത്തിനടുത്ത് വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ കേന്ദ്രം അഭിപ്രായപ്പെട്ടേക്കും. നടപ്പുവർഷം (2021-22) കേന്ദ്രം 9.2 ശതമാനവും റിസർവ് ബാങ്ക് 9.5 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. 2020-21ൽ വളർച്ച നെഗറ്റീവ് 7.3 ശതമാനമായിരുന്നു. 2022-23ൽ ലോകബാങ്ക് 8.7 ശതമാനവും ഇന്ത്യ റേറ്റിംഗ്‌സ് 7.6 ശതമാനവും ഇക്ര 9 ശതമാനവും വളർച്ചയാണ് പ്രവചിക്കുന്നത്.