steel

കൊ​ച്ചി​:​ ​ബി.​ഐ.​എ​സ് ​ഗു​ണ​മേ​ന്മാ​ ​മു​ദ്ര​‌​യി​ല്ലാ​തെ​ ​സ്റ്റീ​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച​ ​ക​മ്പ​നി​യി​ൽ​ ​ബ്യൂ​റോ​ ​ഒ​ഫ് ​ഇ​ന്ത്യ​ൻ​ ​സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സ് ​റെ​യ്ഡ് ​ന​ട​ത്തി​ ​കേ​സെ​ടു​ത്തു.
പാ​ല​ക്കാ​ട് ​ക​ഞ്ചി​ക്കോ​ട്ടെ​ ​പാ​ര​ഗ​ൺ​ ​സ്റ്റീ​ൽ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ലാ​ണ് ​കൊ​ച്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ഐ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​റെ​യ്ഡ് ​ന​ട​ത്തി​ ​മു​ദ്ര​‌​യി​ല്ലാ​ത്ത​ ​സ്റ്റീ​ൽ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ബി.​ഐ.​എ​സ് ​ലൈ​സ​ൻ​സ് ​നി​ർ​ബ​ന്ധ​മാ​യ​ ​കാ​ർ​ബ​ൺ​ ​സ്റ്റീ​ൽ​ ​ബി​ല്ല​റ്റ് ​ഇ​ൻ​ഗോ​ട്ടു​ക​ളാ​ണ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ല്ലാ​തെ​ ​നി​ർ​മ്മി​ച്ച് ​വി​റ്റി​രു​ന്ന​ത്.​ ​ടി.​എം.​ടി​ ​ബാ​റു​ക​ൾ,​ ​വാ​തി​ലു​ക​ൾ,​ ​ജ​ന​ലു​ക​ൾ,​ ​സ്റ്റീ​ൽ​ ​സെ​ക്ഷ​നു​ക​ൾ​ ​തു​ട​ങ്ങി​യ​ ​വ​സ്തു​ക്ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​നാ​ണ് ​ഉ​ത്പ​ന്നം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​റെ​യ്ഡി​ൽ​ 90​ ​മെ​ട്രി​ക് ​ട​ണ്ണി​ല​ധി​കം​ ​കാ​ർ​ബ​ൺ​ ​സ്റ്റീ​ൽ​ ​ബി​ല്ല​റ്റ് ​പി​ടി​ച്ചെ​ടു​ത്തു.
ബി.​ഐ.​എ​സ് ​നി​യ​മ​പ്ര​കാ​രം​ ​കു​റ്റ​വാ​ളി​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ചു.​ ​ര​ണ്ട് ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വോ​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​കു​റ​യാ​ത്ത​ ​പി​ഴ​യോ​ ​ര​ണ്ടും​ ​കൂ​ടി​യോ​ ​ല​ഭി​ക്കാ​വു​ന്ന​ ​കു​റ്റ​മാ​ണി​തെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.