
അനശ്വര രാജൻ, പുതുമുഖം താരം രഞ്ജിത് സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‌ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് പൂർത്തിയാകാൻ ഇനി ഒരു ഗാനചിത്രീകരണം കൂടി മാത്രം. വാഗമണ്ണിലാണ് പാട്ടുചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഇനി അഞ്ചുദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മൈക്കിന്. ജെ.എ. എന്റർടെയ്‌നിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ അഭിരാം, സിനി എബ്രഹാം എന്നിവരാണ് മറ്റു താരങ്ങൾ. കഥ: ആഷിഖ് അക്‌ബർ അലി, ഛായാഗ്രഹണം രണദിവെ, എഡിറ്റർ: വിവേക് ഹർഷൻ.