kk

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സോഷ്യൽ മീഡിയയിൽ കുറിച്ച കവിതയെ തുടർന്ന് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം.

ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്നു തുടങ്ങുന്ന കവിത കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഒരു വിഭാഗം കവിതയെ ഏറ്റെടുത്തപ്പോൾ മറുവിഭാഗം കവിത ഇടത് വിരോധം കൊണ്ട് മുളയ്ക്കുന്നവയാണെന്നാണ് വിമർശിച്ചത്. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നും കമന്റുകൾ വന്നു. വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ 'തെറിയാൽ തടുക്കുവാൻ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിതയും അദ്ദേഹം പങ്കുവച്ചു.