liverpool

ലണ്ടൺ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ 3-1ന് ക്രിസ്‌റ്റൽപാലസിനെ കീഴടക്കി. വിർജിൽ വാൻഡിക്ക്, ഒാക്സ്‌ലെയ്ഡ് ചേംബർ ലെയ്ൻ, ഫാബീഞ്ഞോ എന്നിവരാണ് ലിവറിനായി ലക്ഷ്യം കണ്ടത്. എഡ്വാർഡ് ക്രിസ്റ്റലിനായി ഒരു ഗോൾ മടക്കി. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സൗത്താംപ്ടൺ 1-1ന് സമനിലയിൽ കുരുക്കി. നിലവിൽ സിറ്റിക്ക് 57 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 48 പോയിന്റുമാണ് ഉള്ളത്.

ആത്‌ലറ്റിക്കോയ്ക്ക് ജയം

മാഡ്രി‌ഡ്: സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ അ‌ത്‌ലറ്റിക്കോ മാഡ്രിഡ് അവസാന നിമിഷം നേടിയ രണ്ട് ഗോളുകളുടെ പിൻബലത്തിൽ വലൻസിയയെ 3-2ന് കീഴടക്കി.