india-

ന്യൂാ​ലാ​ൻ​ഡ്:​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​യ്ക്ക് 4 റ​ൺ​സി​ന്റെ​ ​തോ​ൽ​വി.

ഇ​തോ​ടെ​ ​പ​ര​മ്പ​ര​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​തൂ​ത്തു​വാ​രി​ ​(3​-0​)​​.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 49.5​ ​ഓ​വ​റി​ൽ​ 287​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ 49.2​ ​ഓ​വ​റി​ൽ​ 283​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.
പ​ര​മ്പ​ര​യി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ ​ദീ​പ​ക്ക് ​ച​ഹ​ർ​ ​(34​ ​പ​ന്തി​ൽ​ 54,​ 5​ ​ഫോ​ർ,​ 2​ ​സി​ക്സ് ​)​വാ​ല​റ്റ​ത്ത് ​ന​ട​ത്തി​യ​ ​വെ​ടി​ക്കെ​ട്ടാ​ണ് ​ഇ​ന്ത്യ​യെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​സ്കോ​റി​ന് ​അ​ടു​ത്ത് ​എ​ത്തി​ച്ച​ത്.​ ​ശി​ഖ​ർ​ ​ധ​വാ​നും​ ​(61​),​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​(65​)​ ​ഇ​ന്ത്യ​യ്ക്ക് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ് 32​ ​പ​ന്തി​ൽ​ ​നി​ന്ന് 39​ ​റ​ൺ​സ് ​നേ​ടി.​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ 26​ ​റ​ൺ​സെ​ടു​ത്തു.​ ​ക്യാ​പ്ട​ൻ​ ​രാ​ഹു​ൽ​ ​(9​),​ ​റി​ഷ​ഭ് ​പ​ന്ത് ​(0​)​ ​എ​ന്നി​വ​ർ​ ​നി​രാ​ശ​പ്പെ​ടു​ത്തി.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി​ ​ലു​ങ്കി​ ​എ​ൻ​ഗി​ഡി​യും​ ​പെ​ഹു​ൽ​ക്കാ​വോ​യും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.
നാ​ല് ​മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ​ഇ​ന്ത്യ​ ​ക​ള​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ത്.​ ​ഷ​ർ​ദ്ദു​ൽ​ ​താ​ക്കൂ​ർ,​​​ ​ആ​ർ.​അ​ശ്വി​ൻ,​​​ ​ഭു​വ​നേ​ശ്വ​ർ,​​​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​ർ​ ​എ​ന്നി​വ​ർ​ക്ക് ​പ​ക​രം​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ്,​​​ ​ദീ​പ​ക് ​ച​ഹ​ർ,​​​ ​ജ​യ​ന്ത് ​യാ​ദ​വ്,​​​ ​പ്ര​സി​ദ്ധ് ​കൃ​ഷ്ണ​ ​എ​ന്നി​വ​ർ​ ​അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​ഇ​ടം​ ​നേ​ടി.
ടോ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​ബാ​റ്റിം​ഗി​ന് ​അ​യ​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്കാണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​ ​ര​ക്ഷ​യ്ക്കെത്തിയത്.​ ​ക​രി​യ​റി​ലെ​ 17​-ാം​ ​ഏ​ക​ദി​ന​ ​സ​ഞ്ച്വ​റി​ ​കു​റി​ച്ച​ ​ഡി​ ​കോ​ക്ക് 130​ ​പ​ന്തി​ൽ​ 12​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് 124​ ​റ​ൺ​സ് ​നേ​ടി​യ​ത്.​ ​ഓ​പ്പ​ണ​ർ​ ​മ​ല​നെ​ ​(1)​​​ ​ടീം​ ​സ്കോ​ർ​ 8​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ത​ന്നെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​പ​ന്തി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ദീ​പ​ക് ​ച​ഹ​ർ​ ​ഇ​ന്ത്യ​യ്ക്ക് ​തു​ട​ക്ക​ത്തി​ലേ​ ​മു​ൻ​തൂ​ക്കം​ ​ന​ൽ​കി​യി​രു​ന്നു.​
ക്യാ​പ്ട​ൻ​ ​ഡെം​ബ​ ​ബൗ​മ​ ​(8​)​​.​ ​എ​യ്ഡ​ൻ​ ​മ​ർ​ക്രം​ ​(15​)​​​ ​എ​ന്നി​വ​ർ​ ​വ​ലി​യ​ ​ചെ​റു​ത്ത് ​നി​ൽ​പ്പി​ല്ലാ​തെ​ ​തി​രി​ച്ചു​ ​പോ​യെ​ങ്കി​ലും​ ​വാ​ൻ​ ​ഡു​സ്സെ​നൊ​പ്പം​ ​(52​)​​​ ​ചേ​ർ​ന്ന് ​ഡി​ ​കോ​ക്ക് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​ക​ര​ക​യ​റ്റി.​ 70​/3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ 144​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ട് ​കെ​ട്ടു​ണ്ടാ​ക്കി.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​സ്കോ​ർ​ 214​ൽ​ ​വ​ച്ച് ​ഡി​ ​കോ​ക്കി​നെ​ ​ധ​വാ​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ബു​ംറ​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​ത​ക​ർ​ത്ത​ത്.​ ​പി​ന്നീ​ടെ​ത്തി​യ​വ​രി​ൽ​ ​ഡേ​വി​ഡ് ​മി​ല്ല​റും​ ​(39​),​ ​പ്രി​ട്ടോ​റി​യ​സും​ ​(20​)​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​പ്ര​സി​ദ്ധ് ​കൃ​ഷ്ണ​ ​മൂ​ന്നും​ ​ബു​ംറ,​ ​ദീ​പ​ക് ​ച​ഹ​ർ​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.