
മൂന്നുവർഷത്ത പ്രയത്നത്തിനൊടുവിൽ മരത്തിന് മുകളിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി യുവാവ്. രാജാസ്ഥാനിലെ ബിക്കാനീറിലാണ് ഈ മരക്കുടിൽ നിർമ്മിച്ചത്. ഇന്ത്യൻ അറബിക് ഗം ട്രീ എന്നറിയപ്പെടുന്ന മരത്തിലാണ് പഞ്ചു ഗ്രാമത്തിലെ ഫുസാറാം നായക് 15 അടി ഉയരത്തിൽ മരക്കുടിൽ നിർമ്മിച്ചുത്. മരക്കുടിലിൽ സാധാരണ വീടുകൾ പോലെ ജനലുകളും വാതിലുകളും ഉൾപ്പെടെ എല്ലാം ഉണ്ട്.
തറയും ചുമർഭാഗം ചാണകം പുരട്ടിയതാണ്. വീട്ടിനുള്ളിൽ 6 പേർക്ക് സുഖമായി ഇരിക്കാം. മുൾച്ചെടികളുള്ള മരത്തിൽ ഈ സ്വപ്ന ഭവനം നിർമ്മിക്കാൻ മൂന്ന് വർഷത്തെ പ്രയത്നമാണ് ഫുസാറാമിന് വേണ്ടി വന്നത്.
മൂന്ന് വർഷം മുമ്പാണ് ഫുസാറാം വീട് നിർമ്മാണം ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ അദ്ദേഹം രണ്ട് മണിക്കൂർ മരം വെട്ടി ഒരുക്കുമായിരുന്നു. ഒരു കുടിലിന്റെ ആകൃതി നൽകാൻ, ഇത് അദ്ദേഹം തുടരുകയായിരുന്നു. പഞ്ചു ഗ്രാമത്തിന് തെക്ക് റോഹിയിലെ ഖേമാറാം നായക്കിന്റെ പുരയിടത്തിലാണ് ഈ മരക്കുടിൽ. കാറ്റിൽ ഇളകിപോകാതിരിക്കാൻ ഇരുവശത്തുനിന്നും ഇരുമ്പ് കമ്പികൾ കൊണ്ട് കെട്ടിയിട്ടുണ്ട്.