
അമേരിക്കൻ മോഡൽ സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ ശ്രദ്ധേയയാണ് കെൻഡാൽ ജെന്നർ. റിയാലിറ്റി ടെലിവിഷൻ ഷോയായ കീപ്പിംഗ് അപ് വിത്ത് ദി കർദാഷിയൻസിലൂടെയാണ് കെൻഡാൽ പ്രശസ്തയായത്. കൊടും മഞ്ഞിൽ, സ്ട്രിംഗ് ബിക്കിനി ധരിച്ചുകൊണ്ടുള്ള കെൻഡാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൊളറാഡോയിലെ ആസ്‌പനിൽ അവധിക്കാലം ആഘോഷിക്കുന്ന കെൻഡാൽ സ്ട്രിംഗ് ബിക്കിനിയും രോമാവൃതമായ ബൂട്‌സും ധരിച്ചുകൊണ്ട് കൊടുംമഞ്ഞിൽ നടക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രത്തിന് ഇതുവരെ പത്ത് മില്യണോളം ലൈക്കാണ് ലഭിച്ചിരിക്കുന്നത്.
തുടക്കത്തിൽ കോട്ട് ധരിച്ചുകൊണ്ടെത്തുന്ന കെൻഡാൽ പിന്നീട് സ്ട്രിംഗ് ബിക്കിനിയിലേക്ക് ചുവടുമാറ്റുകയായിരുന്നു