
പത്തനംതിട്ട: പന്തളത്ത് അച്‌ഛനൊപ്പം ഉത്സവ കച്ചവടത്തിനെത്തിയ പത്തുവയസുകാരനെ കഴിഞ്ഞ ദിവസം കാണാതായി. അന്വേഷണത്തിനൊടുവിൽ കുട്ടിയെ കണ്ടെത്തിയത് തമിഴ്നാട് അതിർത്തിയിൽ നിന്നും. പന്തളം വലിയകോയിക്കൽ ധർമ്മശാസ്ത്രാക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു സംഭവം.
അച്‌ഛനൊപ്പം ഉത്സവത്തിനെത്തിയ കുട്ടി പുലർച്ചെ മൂന്നു മണിയോടെ സമീപത്തുണ്ടായിരുന്ന ലോറിയിലേക്ക് കയറി ഉറങ്ങാൻ കിടന്നു. ഇതറിയാതെ ഡ്രൈവർ ചരക്കെടുക്കാനായി വാഹനവുമായി തമിഴ് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. രാവിലെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് കുട്ടിയെ കാണുന്നത്.
തുടർന്ന് ലോറിക്കാർ ഉടൻ തന്നെ ആര്യങ്കാവ് പൊലീസ് ഔട്ട്‌പോസ്റ്റിൽ വിവരം അറിയിച്ചു. ഇതിനിടെ മകനെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ അച്‌ഛൻ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ നിന്നും എല്ലായിടത്തേക്കും സന്ദേശം കിട്ടിയിരുന്നതിനാൽ ആര്യങ്കാവ് പൊലീസ് പന്തളം പൊലീസിനെ വളിക്കുകയായിരുന്നു.