accident-in-kollam

കൊല്ലം: ശക്തികുളങ്ങര മരിയാലയത്ത് സ്വകാര്യ ബസും മീൻ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറിയുടെ ഡ്രൈവറായ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ദേശീയപാത 66 ൽ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ ലോറിയും ചവറയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സംഭവസ്ഥലത്ത് തന്നെ ലോറി ഡ്രൈവര്‍ മരണപ്പെട്ടു. സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്.