salman-khan

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി അയൽവാസി രംഗത്ത്. അധോലോകത്തലവൻ ദാവൂദ് ഇബ്രഹിമിന്റെ കൂട്ടാളിയാണ് സൽമാൻ എന്നാണ് അയൽവാസിയായ കേതൻ കക്കാതിന്റെ ആരോപണം. സൽമാന്റെ പ്രശസ്‌തമായ പനവേൽ ഫാംഹൗസിൽ ഞെട്ടിക്കുന്ന അത്യാചാരങ്ങളാണ് നടക്കുന്നതെന്നും ഇയാൾ ആരോപിച്ചു.

ഏറ്റവും ഗുരുതരമായ ആരോപണം, സിനിമാതാരങ്ങളെയടക്കം കൊലപ്പെടുത്തി ഫാം ഹൗസിൽ കുഴിച്ചിട്ടുണ്ട് എന്നാണ്. കൂടാതെ, മനുഷ്യക്കടത്തും അവിടെ നടക്കുന്നുണ്ടെന്ന് കേതൻ കക്കാത് പറയുന്നു.

എന്നാൽ ഇതിനെതിരെ സൽമാൻ മാനനഷ്‌ടക്കേസ് നൽകിക്കഴിഞ്ഞു. ഭൂമിസംബന്ധമായ വിരോധമാണ് എൻആർഐ കൂടിയായ കക്കാത് തന്നോട് തീർക്കുന്നതെന്ന് സൽമാൻ ആരോപിച്ചു. തന്റെ ഫാം ഹൗസിനോട് ചേർന്നുള്ള വസ്‌തുവിന്റെ ഉടമയാണ് കക്കാത്. നിയമവിരുദ്ധമായതിനാൽ അങ്ങോട്ടേക്കുള്ള വഴി അധികൃതർ അടച്ചിരുന്നു. ഇതിന്റെ പകയാണ് ഇയാൾ തന്നോട് കാണിക്കുന്നതെന്ന് സൽമാൻ മാനനഷ്‌ട പരാതിയിൽ പറയുന്നു.

സഹോദരി അർപ്പിതയുടെ പേരാണ് പനവേലിലുള്ള ഫാം ഹൗസിന് സൂപ്പർതാരം നൽകിയിരിക്കുന്നത്. 2020ലെ ലോക്ക്ഡൗൺ സമയത്ത് താരവും ബോളിവുഡിലെ തന്നെ അടുത്ത സുഹൃത്തുക്കളായ നടിമാരും ഇവിടെയാണ് ഏറെ നാൾ താമസിച്ചത്.