attack

അബുദാബി: അബുദാബിയിലേക്ക് ഹൂതി വിമതരുടെ ആക്രമണശ്രമം. ഹൂതി വിമതര്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകൾ തകര്‍ത്തതായി യുഎഇ വ്യക്തമാക്കി. നശിപ്പിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയുടെ വിവിധ പ്രദേശങ്ങളിലായി പതിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഏത് ആക്രമണത്തേയും നേരിടാൻ രാജ്യത്തിന് ശേഷിയുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച അബുദാബിയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.