പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്‌ചകളുടെ ഒൻപതാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. കഴിഞ്ഞ കുറേ എപ്പിസോഡുകളിൽ കെനിയ എന്ന രാജ്യത്തെ വൈൽഡ് ലൈഫ് അനുഭവങ്ങളായിരുന്നു.

ഇന്ന് ആഫ്രിക്കയിലെ തന്നെ മറ്റൊരു രാജ്യമായ സൗത്ത് ആഫ്രിക്കയിലെ യാത്ര അനുഭവങ്ങളാണ് ബാലൻ മാധവൻ നിങ്ങൾക്ക് മുന്നിൽ പങ്ക് വയ്‌ക്കുന്നത്. വേൾഡ് കപ്പ് ഫുട്ബാൾ വിശേഷങ്ങളും പിലാനെസ്ബർഗ് നാഷണൽ പാർക്കിലെ വൈൽഡ് ലൈഫ് സഫാരിയുമെല്ലാം ഈ എപ്പിസോഡിലൂടെ കണ്ടറിയാം...