
ദിവസങ്ങൾക്ക് മുമ്പാണ് നടി മീര ജാസ്മിൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഇതിനോടകം തന്നെ പങ്കുവച്ച ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു. ഇപ്പോഴിതാ തന്റെ മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്. സഹോദരന്റെ കൂടെയുള്ള പഴയ ചിത്രത്തിനൊപ്പം മനോഹരമായ അടിക്കുറിപ്പും പങ്കുവച്ചു.
'എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു ഇന്നലെ. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ''ലവ് യു ജോമോൻ കുട്ടാ'', മീര കുറിച്ചു. കൂടാതെ, അമ്മയ്ക്കൊപ്പം ജോമോൻ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മകൾ' എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് താരം.