
പ്രണവ് നായകനായെത്തുന്ന ഹൃദയത്തിലെ പാട്ടുകളിൽ മോഹൻലാലിന് ഏറെ പ്രിയപ്പെട്ടത് ഉണക്കമുന്തിരി എന്ന പാട്ടാണെന്ന് വിനീത് ശ്രീനിവാസൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ വെളിപ്പെടുത്തൽ.
'ദർശന പാട്ടിറങ്ങിയ സമയത്ത് ലാലങ്കിൾ ഒരു തവണ ഫോണിൽ വിളിച്ച് നന്നായിട്ടുണ്ട്, നന്നായി ചെയ്‌തിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ കുക്ക് ചെയ്യുമെന്ന് ലാലങ്കിളിന് അറിയാം. ഇന്ന് നീ എന്താ ഉണ്ടാക്കിയതെന്നായിരുന്നു അടുത്ത ചോദ്യം. ഉണക്കമുന്തിരി ലാലങ്കിളിന് ഭയങ്കര ഇഷ്‌ടമുള്ള പാട്ടാണെന്ന് സുചി ആന്റി പറഞ്ഞിട്ടുണ്ട്. വെരി നൈസ് സോംഗ്, നല്ല പാട്ടാണെന്ന് പറഞ്ഞ് ഒരിക്കൽ വോയ്‌സ് മെസേജ് ഇട്ടിരുന്നുവെന്നും വിനീത് പറഞ്ഞു.