
കലാഭവൻ പ്രജോദ്, തിരു എന്നിവരെ ക്രേന്ദ കഥാപാത്രങ്ങളാക്കി നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ആകാശത്തിനു താഴെ' തൃശൂർ പൂമലയിൽ ആരംഭിച്ചു.
സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. സംവിധായകൻ പ്രിയനന്ദനൻ ഫസ്റ്റ് ക്ലാപ്പടിച്ചു. 'ഭാരതപുഴ' എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപാണ് ചിത്രത്തിലെ നായിക. കണ്ണൂർ വാസൂട്ടി, പളനി സ്വാമി, മീനാക്ഷി മഹേഷ് , രമദേവി, എം.ജി വിജയ്, മായ സുരേഷ്, അരുൺ ജി, വിജോ അമരാവതി, ദേവനന്ദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അമ്മ ഫിലിംസിന്റെ ബാനറിൽ എം.ജി വിജയാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ പി. റഹ്മാൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം പ്രദീപ് മണ്ടൂർ. ഗാനങ്ങൾ ലിജിസോന വർഗീസ് .സംഗീതം ബിജിബാൽ.
പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ്. പി.ആർ.ഒ: എ.എസ്. ദിനേശ്.