
തമിഴകത്തെ ശ്രദ്ധേയ സംവിധായകൻ ആറ്റ്ലിയുടെ ചിത്രത്തിൽ നായകൻ അല്ലു അർജുൻ. ചിത്രത്തിൽ അല്ലുവിന് പ്രതിഫലമായി 100 കോടി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് ഒരുങ്ങുന്നത്.അതേസമയം സുകുമാർ സംവിധാനം ചെയ്ത പുഷ്പ വൻ വിജയമായി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ഇതേടെ അല്ലുവിന്റെ താരമൂല്യം പതിന്മടങ്ങ് വർദ്ധിച്ചു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണ അവകാശത്തിനായി 400 കോടി രൂപ മൈത്രി മൂവീസ് വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. 15.7 മില്ല്യൺ പേർ ഇൻസ്റ്റഗ്രാമിൽ അല്ലുവിനെ പിന്തുടരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം പേർ പിന്തുടരുന്ന ആദ്യ തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ.