utpal-parrikar

പനാജി:ബി.ജെ.പിയിൽ നിന്ന് രാജി വച്ച തീരുമാനം ഗോവ മുൻ മുഖ്യമന്ത്രി അമരീന്ദർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പട്ട് ബി.ജെ.പി ജനറൽ സെക്രട്ടറി സി.റ്റി.രവി. സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഉത്പൽ. മനോഹർ പരീക്കർ ജി എല്ലായ്പ്പോഴും ബി.ജെ.പിയുടെ വിജയത്തിനായാണ് പ്രയത്നിച്ചത്. അദ്ദേഹത്തിന്റെ മകൻ തീരുമാനം പുനഃപരിശോധിച്ച് അച്ഛന്റെ സ്വപ്നം യാഥാർത്ഥ്യമാക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു - രവി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ 30ന് ഗോവ സന്ദർശക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.