
വിക്രം, മകൻ ധ്രുവ് വിക്രം എന്നിവർ ആദ്യമായി ഒന്നിച്ച് അഭിനയിച്ച മഹാൻ ഫെബ്രുവരി 10ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് മറ്ര് താരങ്ങൾ. സന്തോഷ് നാരായൺ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം വിക്രത്തിന്റെ അറുപതാമത്തെ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്.