
കൊവിഡ് വ്യാപനം കൂടി നിൽക്കുന്ന സാഹചര്യത്തിൽ നമ്മുടെ ആരോഗ്യത്തെ മികച്ച രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മികച്ച രോഗപ്രതിരോധം എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നേടിയെടുക്കാനാവില്ല. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കിയാൽ ശരീരത്തിന് ഗുണം ചെയ്യും. അത്തരത്തിൽ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷിക്ക് പുറമെ കോശവിഭജനം, കോശവളർച്ച, മുറിവ് ഉണക്കൽ, പ്രോട്ടീനുകളുടെയും ഡിഎൻഎയുടെയും സമന്വയം എന്നിവയ്ക്ക് സഹായിക്കുന്നു.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ
ഞണ്ട്, ചെമ്മീൻ, കൊഞ്ച്,കക്ക തുടങ്ങിയവയിലാണ് ഇത് പ്രധാനമായും അടങ്ങിയിട്ടുള്ളത്. 50 ഗ്രാം കക്ക ഇറച്ചിയിൽ 8.5 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ആട്ടിറച്ചി, ചിക്കൻ, കോഴി മുട്ട എന്നിവയിലും ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ചെറുപയർ, ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ സിങ്കിന്റെ നല്ല ഉറവിടമാണ്. കശുവണ്ടികശുവണ്ടിയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ ഓട്‌സ്,ഡാർക്ക് ചോക്ലേറ്റ്, കൂൺ എന്നിവയിലും സിങ്ക് അടങ്ങിയിരിക്കുന്നു.