
തിരുവനന്തപുരം: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന ദേശീയകവിസമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് കവി ഗിരീഷ് പുലിയൂർ 'കർഷകസ്തവം' എന്ന കവിത അവതരിപ്പിക്കും. 24 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള കവിതകൾ ഇന്നു രാത്രി 10 മണിമുതൽ ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്യും.