
ബെർലിൻ : തെക്ക് പടിഞ്ഞാറൻ ജർമ്മനിയിലെ ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിലെ ലക്ചർ ഹാളിൽ നടന്ന വെടിവെയ്പിൽ ആക്രമണം നടത്തിയ യുവാവ് ഉൾപ്പടെ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു.
യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി തന്നെയാണ് വെടിവയ്പ് നടത്തിയതെന്നും സ്വയം നിറയൊഴിച്ചാണ് അക്രമി മരിച്ചതെന്നും ഏതാനും ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.