
മോസ്കോ : ഇതാണ് കെഫിർ... ഒരു നായയോളം വലിപ്പമുണ്ട് മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട ഈ ആൺപൂച്ചയ്ക്ക്. വെറും രണ്ടു വയസ് മാത്രം പ്രായമുള്ള കെഫിർ ലോകത്തെ ഏറ്റവും വലിയ പൂച്ചകളിലൊന്നാണ്. 12.5 കിലോ ഭാരമുള്ള കെഫിർ കിഴക്കൻ റഷ്യയിലെ സ്റ്റാരി ഒസ്കോൾ നഗരത്തിലാണ് ജീവിക്കുന്നത്. യൂലിയ മിനിന എന്ന യുവതിയാണ് കെഫിറിന്റെ ഉടമ. വലിപ്പത്തിൽ ഭീമനാണെങ്കിലും വളരെ പാവവും സൗമ്യനുമാണ് കെഫിർ. കെഫിറിന്റെ പൂർണ വളർച്ചയെത്തിയിട്ടില്ലാത്തതിനാൽ വലിപ്പം ഇനിയും കൂടും. നാല് വർഷം വരെയാണ് മെയ്ൻ കൂണുകൾ സാധാരണ വളരാറുള്ളത്. ലോകത്തെ ഏറ്റവും വലിപ്പമേറിയ വളർത്തുപൂച്ചയിനങ്ങളിൽ ഒന്നാണ് മെയ്ൻ കൂൺ.